Breaking News

ഖത്തറില്‍ കറന്‍സി തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: രാസവസ്തുക്കള്‍ ഉപയോഗിച്ച് സാധാരണ കടലാസ് നോട്ടുകള്‍ യുഎസ് ഡോളറാക്കി തട്ടിപ്പ് നടത്തിയ രണ്ട് പേരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിയുകയും കൃത്യം നടത്തിയപ്പോള്‍ കൈയോടെ പിടികൂടുകയുമായിരുന്നു.

ചില രാസലായനികള്‍, പൊടികള്‍, തട്ടിപ്പിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുറമേ യുഎസ് ഡോളര്‍ നോട്ടുകളുടെ അതേ വലുപ്പത്തിലുള്ള ധാരാളം കറുത്ത നോട്ടുകളും ഇവരുടെ പക്കല്‍ നിന്നും് കണ്ടെത്തി.

പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

സാമ്പത്തിക ഇടപാടുകള്‍ (കറന്‍സി വിനിമയം) അംഗീകൃത എക്സ്ചേഞ്ച് കമ്പനികളിലൂടെയും ബാങ്കുകളിലൂടെയും മാത്രമേ നടത്താവൂവെന്നും ബാങ്കിംഗ് ചട്ടക്കൂടിന് പുറത്ത് ആകര്‍ഷകമായ താല്‍പ്പര്യങ്ങളോടെ മണി എക്സ്ചേഞ്ച് സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപെടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!