Breaking News

ലുസൈലില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അഗ്നി ബാധ , നിമിഷങ്ങള്‍ക്കകം തീ അണച്ച് സിവില്‍ ഡിഫന്‍സ് , ആളപായമില്ല

അമാനുല്ല വടക്കാങ്ങര

ദോഹ: ലുസൈലില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് നിയന്ത്രിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

സിവില്‍ ഡിഫന്‍സിന്റെ സമയോചിതമായ ഇടപെടല്‍ തീ നിയന്ത്രണ വിധേയമാക്കിയെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

ലുസൈലിലെ ക്രസന്റ് ടവറില്‍ നിന്ന് പുക പുറത്തേക്ക് വരുന്നതായി രാവിലെ ഒമ്പത് മണിയോടെ പലരും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് മിനിറ്റുകള്‍ക്കകം കെട്ടിടം ഒഴിപ്പിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.