Breaking News

എംബാപ്പെ പി.എസ്.ജി.യുമായുള്ള കരാര്‍ 2025 വരെ നീട്ടി

അമാനുല്ല വടക്കാങ്ങര

ദോഹ. ഫ്രാന്‍സ് ഫോര്‍വേഡ് കൈലിയന്‍ എംബാപ്പെ പാരീസ് സെന്റ് ജെര്‍മെയ്നുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍-ഖുലൈഫിയെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. എംബാപ്പെയുടെ നിലവിലെ കരാര്‍ ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെവരെയാണുണ്ടായിരുന്നത്.

23 കാരനായ എംബാപ്പെയോടൊപ്പം പിഎസ്ജി ജഴ്‌സിയുമായി നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.

ഫ്രഞ്ച് ലീഗിലെ അവസാന മല്‍സരത്തിന് മുന്നോടിയായാണ് കരാര്‍ നീട്ടിയത്. സീസണ്‍ അവസാനിക്കുമ്പോള്‍ പി.എസ്.ജി. ഫ്രഞ്ച് ചാമ്പ്യന്മാരായതിന്റെ മുഖ്യശില്‍പികളിലൊരാളാണ് എംബാപ്പെ.

സ്പാനിഷ് വമ്പന്മാരായ റിയല്‍ മാഡ്രിഡ്് എംബാപ്പെയെ സ്വന്തമാക്കാനൊരുങ്ങുന്നതായ അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തിയാണ് പി.എസ്.ജിയുമായുള്ള കരാര്‍ 2025 വരെ നീട്ടിയത്.