Breaking News

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് മെയ് 25 ബുധനാഴ്ച

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യയമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസിയുടെ ഈ മാസത്തെ ഓപണ്‍ ഹൗസ് മെയ് 25 ബുധനാഴ്ചയായിരിക്കും. സാധാരണഗതിയില്‍ മാസം തോറും അവസാനത്തെ വ്യാഴായ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത് .


ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി എംബസിയില്‍ നേരിട്ട് ഹാജരായും 5 മണി മുതല്‍ 7 മണിവരെ സൂമിലും (മീറ്റിംഗ് ഐ.ഡി 830 1392 4063, പാസ് കോഡ് 220500) 55097295 എന്ന ഫോണ്‍ നബര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.

ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.

Related Articles

Back to top button
error: Content is protected !!