Breaking News

ഖത്തറില്‍ ഇതുവരെയും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തില്ല, പൊതുജനാരോഗ്യ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരങ്ങുപനി കോസുകള്‍ വ്യാപിക്കുന്നുണ്ടെങ്കിലും ഖത്തറില്‍ ഇതുവരെ ഒരു കുരങ്ങുപനി കേസുകള്‍ പോലും രേഖപ്പെടുത്തുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആഗോള നിരീക്ഷണത്തിന് പുറമേ, വൈറസ് പടരുന്നത് തടയുന്നതിനായി, സംശയാസ്പദമായ ഏതെങ്കിലും കേസുകള്‍ പ്രത്യക്ഷപ്പെട്ടാല്‍, എത്രയും വേഗം ആവശ്യമായ നടപടിയെടുക്കുന്നതിന് എല്ലാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മെയ് 13 മുതല്‍ കുറഞ്ഞത് 12 രാജ്യങ്ങളില്‍ കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയോടെയാണ് പൊതുജനാരോഗ്യ മന്ത്രാലയം കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്.

കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധ്യതയുള്ള രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദമായതോ സ്ഥിരീകരിച്ചതോ ആയ കേസുകള്‍ കൈകാര്യം ചെയ്യാനും ആരോഗ്യ രംഗം പൂര്‍ണ്ണമായി സജ്ജമാണ്.

പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ സംഭവിക്കുന്ന ഒരു തരം വൈറല്‍ അണുബാധയാണ് കുരങ്ങുപനി. മങ്കിപോക്‌സ് വൈറസ് ആദ്യമായി കണ്ടെത്തിയത് 1958 ലാണ്, ആദ്യത്തെ മനുഷ്യ കേസ് 1970 ല്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കയ്ക്ക് പുറത്ത് വൈറസ് പടരുന്നത് ഇതാദ്യമല്ല. പനി, ചിക്കന്‍പോക്‌സ് പോലെയുള്ള ചുണങ്ങു, വീര്‍ത്ത ലിംഫ് നോഡുകള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ് കുരങ്ങുപനിയുടെ പൊതുവായ ലക്ഷണങ്ങളുണ്ട്.

രോഗബാധിതനായ വ്യക്തിയുമായോ മൃഗവുമായോ അല്ലെങ്കില്‍ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്തിടപഴകുന്നതിലൂടെയാണ് കുരങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത്, എന്നാല്‍കോവിഡ് 19 സീസണല്‍ ഇന്‍ഫ്‌ലുവന്‍സ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.

അടുത്തിടെ മധ്യ ആഫ്രിക്കയിലോ പടിഞ്ഞാറന്‍ ആഫ്രിക്കയിലോ യാത്ര ചെയ്യുകയോ കുരങ്ങുപനി ബാധിച്ചവരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്തില്ലെങ്കില്‍ ആളുകള്‍ക്ക് കുരങ്ങുപനി പിടിപെടാന്‍ സാധ്യതയില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!