Breaking News

ഫിഫ 2022 ല്‍ സ്ഥാനം പിടിച്ച് വെയില്‍സും ഖത്തറിലേക്ക്

റഷാദ് മുബാറക്

ദോഹ. ഫിഫ 2022 ല്‍ സ്ഥാനം പിടിച്ച് വെയില്‍സും ഖത്തറിലേക്ക് . യൂറോപ്യന്‍ ക്വാളിഫയേര്‍സില്‍ യുക്രൈനിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് 64 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വെയില്‍സ് ലോക കപ്പിന് യോഗ്യത നേടുന്നത്.

യൂറോപ്യന്‍ പ്‌ളേ ഓഫ് ഫൈനലില്‍ നിന്ന് ഗാരത് ബെയിലിന്റെ ഫ്രീ കിക്കില്‍ നിന്നും പിറന്ന നിര്‍ണായക ഗോളാണ് വെയില്‍സിന് ലോക കപ്പ് ചരിത്രത്തിലെ രണ്ടാമതൊരവസരം ഉറപ്പാക്കിയത്. റിയല്‍ മാഡ്രിഡ് ഇതിഹാസം ഗാരത് ബെയിലും സംഘവും ഖത്തര്‍ ലോക കപ്പിന് യോഗ്യത നേടുന്ന മുപ്പതാമത് ടീമാണ്. ബാക്കി രണ്ട് ടീമുകളെ അടുത്ത ആഴ്ചയോടെ അറിയാനാകും.