Archived Articles

ഖത്തറിലെത്തിയ ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയാ നായിഡുവുമായി എബിഎന്‍ കോര്‍പ്പറേഷന്‍ ചേയര്‍മാനും, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ.മേനോന്‍ കൂടികാഴ്ച്ച നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെത്തിയ ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയാ നായിഡുവുമായി എബിഎന്‍ കോര്‍പ്പറേഷന്‍ ചേയര്‍മാനും, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ.മേനോന്‍ കൂടികാഴ്ച്ച നടത്തി.

ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം, വാണിജ്യ വ്യാപാര ബന്ധം എന്നിവ ചര്‍ച്ചചെയ്യാനും, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ്ദം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഉപരാഷ്ട്രപതി ഖത്തറിലെത്തിയത്.

ഖത്തറിലെ ഇന്ത്യന്‍ പ്രവാസ സമൂഹത്തെ സംബന്ധിച്ചുള്ള വിഷയങ്ങളിലും, ഖത്തറിലെ ഇന്ത്യന്‍ സംരംഭകരെ സംബന്ധിച്ച കാര്യങ്ങളിലും ഉപരാഷ്ട്രപതിയുമായി ജെ.കെ മേനോന്‍ ആശയങ്ങള്‍ പങ്കുവെച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് ഏറ്റവും സുരക്ഷിത രാജ്യമാണ് ഖത്തര്‍. പ്രവാസികള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണ, ആദരവ്, തുടങ്ങിയ കാര്യങ്ങളില്‍ സന്തോഷവാനാണെന്നും ജെ.കെ.മേനോന്‍ ഉപരാഷട്രപതിയെ അറിയിച്ചു. ഇന്ത്യ ഖത്തറുമായി നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് കഴിയട്ടെയെന്ന് ജെ.കെ.മേനോന്‍ ആശംസിച്ചു.

ഉപരാഷ്ട്രപതിയൊടൊപ്പം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, പാര്‍ലമെന്റ് അംഗങ്ങളായ- ശ്രീ സുശീല്‍ കുമാര്‍ മോദി (രാജ്യ സഭ), ശ്രീ വിജയ് പാല്‍ സിംഗ് തോമര്‍ (രാജ്യ സഭ), ശ്രീ പി. രവീന്ദ്രനാഥ് (ലോക് സഭ) എന്നിവരെയും ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെക്ക് ജെ.കെ മേനോന്‍ സ്വാഗതം ചെയ്തു.

Related Articles

Back to top button
error: Content is protected !!