Breaking News

ജൂണ്‍ 10, 11 തിയ്യതികളില്‍ ദോഹ മെട്രോയുടെ ഗ്രീന്‍ ലൈന്‍ സര്‍വീസിന് പകരം ബസ് സര്‍വീസ്

അമാനുല്ല വടക്കാങ്ങര

ദോഹ: ജൂണ്‍ 10, 11 തിയ്യതികളില്‍ ദോഹ മെട്രോയുടെ ഗ്രീന്‍ ലൈന്‍ സര്‍വീസിന് പകരം ബസ് സര്‍വീസ് ആയിരിക്കുമെന്ന് ദോഹ മെട്രോ ട്വീറ്റ് ചെയ്തു. മെട്രോ ലിങ്ക് സേവനങ്ങള്‍ പതിവ് പോലെ തുടരും.

അല്‍ ബിദ്ദയ്ക്കും ഖത്തറിലെ അല്‍ റിഫ മാളിനുമിടയില്‍ വൈറ്റ് പാലസ് ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും ഓരോ 10 മിനിറ്റിലും റീപ്ലേസ്മെന്റ് ബസുകള്‍ സര്‍വീസ് നടത്തും.