IM Special

അറേബ്യന്‍ ഇടനാഴികളിലെ ഊദിന്റെ പരിമളം

അമാനുല്ല വടക്കാങ്ങര

സുഗന്ധങ്ങളോട് മനുഷ്യര്‍ക്ക് പ്രത്യേകമായൊരു ഭ്രമമാണ് . അറബികള്‍ ഈ രംഗത്ത് പണ്ടുമുതലേ ഏറെ മുന്നിലാണ് . ആഢ്യത്വത്തിന്റേയും ഐശ്വര്യത്തിന്റേയും അടയാളമായാണ് പല സുഗന്ധ ദ്രവ്യങ്ങളും അറിയപ്പെട്ടിരുന്നത്. പ്രമാണിമാര്‍ നടന്നുപോകുന്ന വഴിയരികുകളില്‍ സുഗന്ധത്തിന്റെ പരിമളം ആസ്വദിക്കാനായി ജനങ്ങള്‍ കാത്തിരിക്കാറുണ്ടായിരുന്നുവെന്നാണ് ചരിത്രം.

 

അറേബ്യന്‍ ഇടനാഴികളിലെ ഊദിന്റെ പരിമളം ഏറെ പ്രശസ്തമാണ് . ഊദ് പുകയാത്ത അറേബ്യന്‍ മജ്‌ലിസുകള്‍ സങ്കല്‍പ്പിക്കാനാവില്ല. നിത്യവും ഊദ് പുകക്കുന്നവരാണ് മിക്ക അറബികളും. വിശേഷാവസരങ്ങളില്‍ പ്രത്യേകമായ ഊദ് പുകക്കുകയും അതിഥികള്‍ക്ക് പ്രത്യേകം പകര്‍ന്നുനല്‍കുകയും ചെയ്യല്‍ അറേബ്യന്‍ ആതിഥ്യത്തിന്റെ ഭാഗമാണ് .ഊദ് പുകച്ചാല്‍ മനസിനും, ശരീരത്തിനും ഉന്മേഷവും, സമാധാനവും ലഭിക്കുമെന്ന വിശ്വാസത്തിലാണ് കൊട്ടാരങ്ങളിലും കൊച്ചുവീടുകളിലും വരെ ഊദ് പുകയുന്നത്.

കോടിക്കണക്കിന് ഡോളറിന്റെ വരുമാനമുള്ള വ്യാപാരമാണ് ഊദ് എന്ന് നമ്മിലധികമാരും ചിന്തിച്ചിരിക്കണമെന്നില്ല. എന്നാല്‍ വാസ്തവമതാണ് . പൊന്നിനെക്കാള്‍ വിലയുള്ള മരമെന്നാണ് ഊദിനെകുറിച്ചു പറയാറുള്ളത്. പണം കായ്ക്കുന്ന മരം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ഒരു മരം. കാഴ്ചയില്‍ വെറുമൊരു മരക്കഷ്ണമായി തോന്നാം. എന്നാല്‍ പുകക്കാനും സുഗന്ധ ലേപനങ്ങള്‍ നിര്‍മ്മിക്കാനുമൊക്കെ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള മരമാണ് ഊദ്.

ഊദ് അഥവാ അഗര്‍-അക്വിലേറിയ എന്ന മരത്തില്‍ നിന്നാണ് നമ്മള്‍ ഉപയോഗിക്കുന്ന തരത്തില്‍ സുഗന്ധദ്രവ്യമായും പുകക്കാനുള്ള പീസുകളായും ഊദ് തയ്യാറാക്കുന്നത്. 40 മീറ്ററോളം ഉയരത്തില്‍ ഊദ് മരം വളരാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 17 വിഭാഗത്തില്‍പെട്ട ഊദ് മരങ്ങള്‍ വളരുന്നുണ്ടെന്നാണ് കണക്ക് .ഇതില്‍ എട്ടെണ്ണത്തില്‍ നിന്ന് മാത്രമാണ് ഊദ് ലഭിക്കുന്നത്. ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ. ആയുര്‍വേദ, യുനാനി ഔഷധങ്ങളിലും ഊദ് ഉപയോഗിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

ടിബറ്റുകാര്‍ പൗരാണിക കാലംമുതല്‍ പ്രാര്‍ഥിക്കാന്‍ ഊദ് പുകക്കുമായിരുന്നു. പ്രാര്‍ഥന മനസ്സിന് ഊര്‍ജം പകരുമ്പോള്‍ ഊദിന്റെ സുഗന്ധം ആത്മീയമായ ഉണര്‍വുനല്‍കുമെന്ന് ബുദ്ധമതം പറയുന്നു. ദൈവത്തിന്റെ സ്വന്തം മരം എന്നാണ് ഊദ് അറിയപ്പെടുന്നത്.

ആയുര്‍വേദം, യൂനാനി, ടിബറ്റന്‍ ചൈനീസ് പാരമ്പര്യ ചികിത്സാരീതികള്‍ എന്നിവയില്‍ മാനസിക പ്രശ്നങ്ങള്‍ക്കുള്ള പ്രാധാന ഔഷധമായി ഊദിനെക്കുറിച്ച് പറയുന്നുണ്ട്.

എട്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മൃതദേഹങ്ങള്‍ മമ്മിയാക്കാനും ഊദ് വാറ്റിയ തൈലം ഉപയോഗിക്കാറുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധ ഭിക്ഷുക്കളും സൂഫിവര്യന്മാരും ഊദ് ഉപയോഗിച്ചിരുന്നു.

ജപ്പാനില്‍ നടത്തിയ ശാസ്ത്രീയമായ പരീക്ഷണങ്ങളില്‍ ചില പ്രത്യേക ഔഷധഗുണങ്ങള്‍ ഊദിനുണ്ടെന്നു കണ്ടെത്തി. ഊദ് മാനസികമായി ഉണര്‍വും ശാന്തതയും നല്‍കുകയും ഡിപ്രഷന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി മനുഷ്യശരീരത്തില്‍നിന്നും ഇല്ലാതാവുന്നു. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഉത്സാഹം കൂട്ടുകയും ചെയ്യുന്നു. നാഢീസംബന്ധമായ അവ്യവസ്ഥകള്‍ പരിഹരിക്കുന്നതോടൊപ്പം ശരീരത്തിലെ നാഢീഞരമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.

സാധാരണഗതിയില്‍ അമ്പത് വര്‍ഷത്തോളം കാലമെടുത്താലെ ഊദ് സുഗന്ധമരമാകൂ. ഈ മരം തുളയ്ക്കുന്ന ഒരു പ്രത്യേകതരം വണ്ട് വേണമെേ്രത. ഊദ് മരത്തിന്റെ തൊലി പൊട്ടിപിളര്‍ന്നു ഒരു തരം ദ്രാവകം പുറത്തേക്ക് വരും. ഈ ദ്രാവകത്തിന്പ്രത്യേകസുഗന്ധമുണ്ടാവും.ഇത് വണ്ടുകളെ മരത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ വണ്ടുകളാണ് യദാര്‍ത്ഥത്തില്‍ ഊദ് ഉല്‍പാദിപ്പിക്കുന്നത്. ഊദ് മരത്തിന്റെ കാതലിനുള്ളില്‍ വണ്ടുകള്‍ സഹവാസം തുടങ്ങുന്നു. . ഈ വണ്ടുകളില്‍ നിന്നും പുറത്തുവരുന്ന ഒരു തരം എന്‍സെം മരത്തില്‍ ഒരു തരം പൂപ്പല്‍ബാധയുണ്ടാക്കുന്നൂ. മാത്രമല്ല മരത്തിന്റെ കാതല്‍ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഊദ് മരം വലിയ ചിതല്‍പ്പുറ്റ് പോലെയാവും. ഈ മരകഷ്ണമാണ് അമൂല്യമായ സുഗന്ധദ്രവ്യമാകുന്നത്.ഊദില്‍ നിന്നുമെടുക്കുന്ന സുഗന്ധദ്രവ്യത്തിന് ലിറ്ററിന് ലക്ഷങ്ങള്‍ വില വരും. മരത്തിന്റെ കാലപ്പഴക്കമാണ് ഊദിന്റെ വില നിശ്ചയിക്കുന്നത്. ആറായിരം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള ഊദ് വിപണിയില്‍ ലഭ്യമാണ്.എണ്ണയുടെ കട്ടിയും കടുത്ത നിറവുമാണ് ഏറ്റവും മുന്തിയവയെ തിരിച്ചറിയാന്‍ ഇടയാക്കുന്നത്. ഊദ് എണ്ണക്ക് 12 മില്ലിഗ്രാമിന് 3,000 മുതല്‍ 22,000 വരെയാണ് വില.


ഇന്ത്യ, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഊദ് വളരുന്നുണ്ട്. സൗത്ത് ഏഷ്യന്‍ കാടുകളിലാണ് ഊദ് മരം കൂടുതലും കാണപ്പെടുന്നത്. ഏറ്റവും മുന്തിയ ഇനം ഊദ് ഇന്ത്യയില്‍ നിന്നുള്ളതാണ്. ഇന്ത്യയില്‍ ആസാമിലെ ഗുവാഹത്തി മേഖലയിലെ വനങ്ങളിലാണ് ഊദ് കാര്യമായും വളരുന്നത്. എന്നാല്‍ ഊദ് മരത്തൈകള്‍ കേരളീയ കാലാവസ്ഥയില്‍ നന്നായി വളരുമെന്ന തിരിച്ചറിവില്‍ കേരളത്തെ ഊദ് കൃഷിയുടെ മുഖ്യ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് തൃശൂര്‍ ജില്ലയില്‍ ചാവക്കാടിനടുത്ത് അയ്ദി അഗര്‍വുഡ് ഗ്‌ളോബലൈസേഷന്‍ എന്ന പേരില്‍ കമ്പനി രൂപീകരിച്ച് മുഹമ്മദ് ഷാനിര്‍ മാലിയും ഡോ. അസീസ് പടികേരിയും . കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഈ ചെറുപ്പക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തില്‍ ഊദ് വിപ്‌ളവത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ഒരു ലക്ഷത്തിലധികം ഊദ് ചെടികള്‍ സ്‌റ്റോക്കുള്ള അയ്ദി അഗര്‍വുഡ് ഗ്‌ളോബലൈസേഷന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം നാല്‍പതിനായിരത്തോളം ഊദ് തൈകള്‍ നട്ടു കഴിഞ്ഞു. ഉത്തരവാദിത്തത്തോടെ ഊദ് ചെടികള്‍ നടുകയും ആവശ്യമായ എല്ലാ പരിചരണവും നല്‍കിയാണ് അയ്ദി അഗര്‍വുഡ് ഗ്‌ളോബലൈസേഷന്‍ ജനകീയ മുന്നേറ്റമായി മാറുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് ട്രേഡ് സെന്ററില്‍ നടന്ന ട്രേഡ് എക്‌സ്‌പോയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അയ്ദി അഗര്‍വുഡ് ഗ്‌ളോബലൈസേഷന് മികച്ച ബിസിനസ് ഐഡിയക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.


ഊദ് മര തൈ നമ്മുടെ മണ്ണിലും സമുദ്ധമായി വളരും. കാര്യമായ പരിചരണമൊന്നുമാവശ്യമില്ല. ചെടി നടുന്ന സമയത്ത് കുറച്ച് എല്ലുപൊടിയും ഉണങ്ങിയ ചാണകപ്പൊടിയും മാത്രം നല്‍കിയാല്‍ മതി.

വെള്ളം കെട്ടി നില്‍ക്കാത്ത ഉപ്പുരസമില്ലാത്ത ഏത് മണ്ണിലും ഊദ് കൃഷി ചെയ്യാം ഒരടി അകലത്തില്‍1.5 അടി താഴ്ചയില്‍ കുഴികളെടുത്തു നടാം .ആദ്യത്തെ ഒരു വര്‍ഷം വേനലില്‍ നനച്ചു കൊടുക്കണം. ഒറ്റത്തടിയായി വളരാന്‍ ശിഖരങ്ങള്‍ വെട്ടിക്കൊടുക്കുന്നത് നല്ലതാണ് . 4 വര്‍ഷം കഴിയുമ്പോള്‍ ചെടിക്ക് കൃത്രിമ ഇന്നോക്കുലേഷന്‍ (ഫംഗസ് ട്രീറ്റ്‌മെന്റ്)നല്‍കാം. മിക്കവാറും 6 വര്‍ഷം കൊണ്ട് ചെടി മെച്വോര്‍ഡ് ആകും, അയ്ദി അഗര്‍വുഡ് ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലി വിശദീകരിക്കുന്നു. വന്‍ ആഗോള വിപണിയാണ് ഊദിനുള്ളത്,ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ അറേബ്യന്‍ നാടുകളിലാണ് .ഇവയുടെ വില ഗ്രേഡ് അനുസരിച്ചാണ്.ഊദ് മരത്തിന്റെ കായകള്‍ മരുന്നായും ഇലകള്‍ ചായയായും ഉപയോഗിക്കുന്നു .അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങള്‍, ശ്വസനസംബന്ധിയായ പ്രശ്നങ്ങള്‍, ആസ്മ, കാന്‍സര്‍, കരള്‍രോഗം, വാര്‍ധക്യ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഊദ് മരുന്നായി ഉപയോഗിക്കാറുണ്ടത്രേ. വിവിധ ത്വക്കുരോഗങ്ങള്‍ക്കും ഊദ് ഉപയോഗിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

മാലസ്സെന്‍സിസ്,ക്യുമിംഗ്യാന, ക്രാസ് ന . ഫിലാറിയ എന്നിവയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്ന ഊദ് ഇനങ്ങള്‍. അയ്ദി അഗര്‍വുഡ് ഗ്‌ളോബലൈസേഷന്‍ ഊദ് വ്യാപാരത്തോടൊപ്പം ഊദ് കൃഷി സംബന്ധമായ ബോധവല്‍ക്കരണത്തിലും പ്രായോഗിക കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. അര്‍ഹരായവര്‍ക്ക് സൗജന്യമായി ഊദ് ചെടികള്‍ നല്‍കുന്ന ഈ സ്ഥാപനം ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ഊദ് കൃഷി ചെയ്തുകൊടുക്കുന്നുവെന്നതും പ്രൊഫഷണല്‍ പരിചരണം നല്‍കി വ്യാപാര സാധ്യതകള്‍ തുറന്നുകൊടുക്കുന്നുവെന്നതും പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു.

അറബ് നാടുകള്‍ക്ക് പുറമേ ചൈന, വിയറ്റ്‌നാം, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഊദിന് നല്ല മാര്‍ക്കറ്റാണെന്നാണ് മുഹമ്മദ് ഷാനിര്‍ മാലി പറയുന്നത്. പ്രവാസികള്‍ക്ക് മിതമായ ചിലവില്‍ ചെയ്യാവുന്ന മികച്ച സംരംഭമാണ് ഊദ് കൃഷി. മികച്ച ഊദ് തൈകള്‍, പ്‌ളാന്റേഷന്‍, ഫംഗസ് ഇനാക്വുലേഷന്‍, കാര്‍വിംഗ്, ക്‌ളീനിംഗ് തുടങ്ങിയ സേവനങ്ങളൊക്കെ അയ്ദി അഗര്‍വുഡ് ഗ്‌ളോബലൈസേഷന്‍ നല്‍കും. പത്ത് വര്‍ഷമായി ഉയര്‍ന്ന ഗുണനിലവാരമുള്ള ഊദ് ചെടികള്‍, ഊദ് ഓയില്‍, ഊദ് ചിപ്‌സ്, ബുഖൂര്‍ , അഗര്‍ബത്തികള്‍ മുതലായവയുടെ ഉല്‍പാദനത്തിലും വിതരണത്തിലുമുള്ള അനുഭവ സമ്പത്തുമായാണ് അയ്ദി അഗര്‍വുഡ് ഗ്‌ളോബലൈസേഷന്‍ കേരളത്തെ ഊദ് ഉല്‍പാദനത്തിന്റെ മികച്ച ഹബ്ബാക്കാന്‍ പരിശ്രമിക്കുന്നത്. കൂടുതലറിയുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് 04872543550, 0091 9947330550 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!