Breaking News

ഖത്തറില്‍ ട്വിറ്റര്‍ സാധാരണ നിലയിലേക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ട്വിറ്റര്‍ സാധാരണ നിലയിലേക്ക് .ട്വിറ്റര്‍ വെബ്സൈറ്റിലും ആപ്ലിക്കേഷനിലും ചില തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സേവനം തകരാറിലായ ട്വിറ്റര്‍ ഖത്തറില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി.

ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.ഖത്തറില്‍, പിശക്, ശ്ശോ, എന്തോ കുഴപ്പം സംഭവിച്ചു, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക എന്ന ഒരു പിശക് സന്ദേശമാണ് വെബ്സൈറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സേവനങ്ങള്‍ പഴയ പടിയായിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!