Archived Articles

അല്‍ സമാന്‍ എക്‌സ്‌ചേഞ്ചിന്റെ സെന്‍ഡ് ആന്റ് വിന്‍ പ്രമോഷന്‍ ഇന്നു മുതല്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. സെന്‍ഡ് ആന്റ് വിന്‍ പ്രമോഷനുമായി അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് രംഗത്ത്. സെന്‍ഡ് ആന്റ് വിന്‍ ഒരു കിലോ ഗോള്‍ഡ് പ്രമോഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം, അല്‍ സമാന്‍ എക്സ്ചേഞ്ച് അതിന്റെ മൊബൈല്‍ ആപ്പിനും ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കുമായാണ് പുതിയ പ്രമോഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ സമാന്‍ എക്സ്ചേഞ്ച് ട്രാന്‍സ്ഫാസ്റ്റുമായി സഹകരിച്ച് നടത്തുന്ന പ്രമോഷന്‍ ഇന്ന് മുതലാണ് ആരംഭിക്കുന്നത്. പ്രമോഷന്‍ ഒക്ടോബര്‍ 15-ന് അവസാനിക്കുകയും 17-ന് അല്‍ സമാന്‍ എക്സ്ചേഞ്ച് കോര്‍പ്പറേറ്റ് ഓഫീസില്‍ നറുക്കെടുപ്പ് നടത്തുകയും ചെയ്യും

അല്‍ സമാന്‍ മൊബൈല്‍ ആപ്പും ഓണ്‍ലൈനും ഉപയോഗിച്ച് ഇടപാടുകള്‍ അയയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് മൊത്തം 350 ഗ്രാം സ്വര്‍ണ്ണ ബാറുകള്‍ നേടാനുള്ള അവസരമാണ് പ്രമോഷന്‍ നല്‍കുന്നത്. ആദ്യത്തെ 5 വിജയികള്‍ക്ക് 20 ഗ്രാം വീതവും തുടര്‍ന്നുള്ള 25 വിജയികള്‍ക്ക് 10 ഗ്രാം വീതം സ്വര്‍ണ്ണവും സമ്മാനമായി ലഭിക്കും.

അല്‍ സമാന്‍ എക്സ്ചേഞ്ച് കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന പ്രമോഷന്‍ ലോഞ്ച് ചടങ്ങില്‍ ആദര്‍ശ് (മാനേജര്‍ – ഫോറെക്സ് ഓപ്പറേഷന്‍സ്), ജുവൈസ് (മാനേജര്‍- കസ്റ്റമര്‍ സര്‍വീസ്), സൈഫുല്‍ ഇസ്ലാം (മാനേജര്‍ – കംപ്ലയന്‍സ്), നൗഷാദ് മുര്‍ഷിദ് (ഇന്റേണല്‍ ഓഡിറ്റര്‍), സുനൈന സമദ് (എച്ച്ആര്‍ ഓഫീസര്‍)എന്നിവരും അല്‍ സമാന്‍ എക്സ്ചേഞ്ചിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രാന്‍സ്ഫാസ്റ്റിലെ സുബിന്‍ ബാബു, ഷഫീഖ്, അരുണ്‍ എന്നിവരും പങ്കെടുത്തു