Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു . കോഴിക്കോട് ജില്ലയില്‍ നന്തി ഇരുപതാം മൈല്‍ സ്വദേശി കുറ്റിക്കാട്ടില്‍ അബൂബക്കറിന്റെയും ഫാത്തിമയുടേയും മകന്‍ അബ്ദുല്‍ റഊഫ് ആണ് മരിച്ചത്. 43 വയസ്സായിരുന്നു.

ഖത്തറിലെ അല്‍ തഹ് ദി ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ദോഹയില്‍ തിരിച്ചെത്തിയതെന്നറിയുന്നു.
ഷമീനയാണ് ഭാര്യ. ലിയ ഫാത്തിമ, മിഹ്സ എന്നിവര്‍ മക്കളാണ്

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം..സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ ചെയര്‍മാന്‍ മഹ് ബൂബ് നാലകത്ത് അറിയിച്ചു.