Archived Articles

അല്‍ സുല്‍താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. കുറഞ്ഞകാലം കൊണ്ട് ഖത്തറിലെ ആതുര സേവന രംഗത്ത് ശ്രദ്ധേയ നാമമായി മാറിയ അല്‍ സുല്‍താന്‍ മെഡിക്കല്‍ സെന്ററിന്റെ പുതിയ സംരംഭമായ അല്‍ സുല്‍താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ ഖര്‍തിയ്യാത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.


അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ സാലെഹ് സാലിം നിര്‍വഹിച്ചു.

സൗദിയ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ.എം. മുസ്തഫ സാഹിബ്, കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. അബ്ദുറഹിമാന്‍, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി. ഹംസ, ഫൈസല്‍ റസാഖ്, തുടങ്ങി സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.


അല്‍ സുല്‍താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, ഷറീന റഹ് മാന്‍, ഷൈജു ശ്രീധരന്‍, ഹാരിസ് , എ.കെ.അബ്ദുല്‍ മജീദ്, സുഹറ ബീവി , സഹ്‌ല തുടങ്ങിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മികച്ച ചികില്‍സയെന്നതാണ് അല്‍ സുല്‍താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലും ഗള്‍ഫിലും ആതുര സേവന രംഗത്തെ പരിചയം കൈമുതലാക്കിയാണ് ഗ്രൂപ്പ് മുന്നേറുന്നത്.