Archived Articles

ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിക്ക് റഹീം കൊടുവള്ളി പ്രസിഡന്റ്ണ്ടായും , റിഷാദ് തച്ചംപൊയില്‍ ജനറല്‍ സെക്രട്ടറിയായും, മോന്‍സി കൂടത്തായ് ട്രഷററായും നേതൃത്വം നല്‍കുന്ന കമ്മറ്റി നിലവില്‍ വന്നു.

ഗഫൂര്‍ ഓമശ്ശേരി(വര്‍ക്കിംഗ് പ്രസിഡന്റ്, ഷമീര്‍ എരഞ്ഞിക്കൊത്ത്,ഷിജാസ് ഓമശ്ശേരി,നൗഷാദ് കിഴക്കോത്ത് (വൈ :പ്രസിഡന്റുമാര്‍) അഷ്റഫ് പാലക്കുറ്റി ,പിസി ശരീഫ് പോര്‍ങ്ങോട്ടൂര്‍ ശാഫി കൊട്ടക്കാവയല്‍,ഇക്ബാല്‍ പന്നിക്കോട്ടൂര്‍,(സെക്രട്ടറിമാര്‍) സലാം കൂടത്തായ് (ജോ :ട്രഷറര്‍ ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍

രക്ഷാധികാരിയായി സുല്‍ഫി പോര്‍ങ്ങോട്ടൂരിനെയും,അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ഇര്‍ഷാദിനെയും മീഡിയ കോഡിനേറ്ററായി സഫ്വാന്‍ കൊടുവള്ളിയെയും തിരഞ്ഞെടുത്തു.

കണ്‍വന്‍ഷന്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകര ഉത്ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി കൂടത്തായ് അധ്യക്ഷത വഹിച്ചു.സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ കെടികെ അബ്ദുള്ള മുഖ്യ അതിഥിയായി പങ്കെടുത്തു. ജില്ല ജനറല്‍ സെക്രട്ടറി അബ്ബാസ് പ്രസംഗിച്ചു.റിട്ടേണിംഗ് ഓഫീസര്‍ ആയി ജില്ലാ സെക്രട്ടറി ഷഫീഖ് കുയിമ്പിലും, നിരീക്ഷകനായി ജില്ല ട്രഷറര്‍ ഹരീഷ് കുമാറുമാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്.ഇന്‍കാസ് ഖത്തര്‍ യൂത്ത് വിങ് എക്‌സികുട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട റഈസ് പുത്തൂരിന് ചടങ്ങില്‍ വെച്ച് സ്വീകരണവും നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ സജീഷ് കുണ്ടായി സ്വാഗത്വും സെക്രട്ടറി ശാഫി കൊട്ടക്കാവയല്‍ നന്ദിയും പറഞ്ഞു