Breaking News

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഞായറാഴ്ച മുതല്‍ പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് കര്‍വ

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആഗസ്ത് 28 ഞായറാഴ്ച മുതല്‍ പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് കര്‍വ ( മുവാസ്വലാത്ത് ) രംഗത്ത്.

ഖത്തറിലെ പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനുള്ള അഞ്ചാം ഘട്ട പരിഷ്‌കാരങ്ങളുടെ ഭാഗമാണിതെന്ന് മുവാസ്വലാത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കര്‍വ ബസ് ആപ്പിലെ ഛൂട്‌സ് പ്‌ളാനറും മാപ്പുകളും ഉപയോഗിച്ച് യാത്രകള്‍ അനായാസം ആസൂത്രണം ചെയ്യാമെന്ന് കമ്പനി നിര്‍ദേശിച്ചു.

പുതിയ ബസ് റൂട്ടുകള്‍ സംബന്ധമായ പുതിയ ബസ് റൂട്ട് ഗൈഡും നല്‍കിയിട്ടുണ്ട്. 10 മിനിട്ട്, 12 മിനിട്ട്, 15 മിനിറ്റ് , 30 മിനിറ്റ് , 45 മിനിട്ട് തുടങ്ങിയ ഇടവേളകളിലാണ് ബസുള്‍ ഓടുക. എല്ലാ സര്‍വീസുകളും രാവിലെ 4 മണി മുതല്‍ രാത്രി 12 മണി വരെയായിരിക്കും. എന്നാല്‍ ടി 612 സര്‍വീസ് ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും ഓടും.

റൂട്ടുകള്‍ സംബന്ധമായ വിശദമാംശങ്ങള്‍ക്ക്

NEW BUS ROUTES MAP GUIDE_24082022_comp

റഫര്‍ ചെയ്യുക