Archived Articles

ഇന്‍കാസ് ഖത്തര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ ഓഫീസ്‌ദോഹ തുമാമയിലെ ഇന്റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു.


ഐ ബി പി സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജെ കെ മേനോനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ഖത്തര്‍ ഇന്‍കാസിന്റെ ഓഫീസ് ഉദ്ഘാടനത്തിനു ആശംശകളറിയുച്ചു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയച്ച സന്ദേശം ജിഷ ജോര്‍ജും കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ സന്ദേശം അഡ്വ. മഞ്ജുഷ ശ്രീജിത്തും വായിച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്റെയും വീഡിയോ സന്ദേശവും സദസ്സിന് നല്‍കി. ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടന ചടങ്ങിന് ആശംസകളര്‍പ്പിച്ച് ഖത്തര്‍ ഇന്‍കാസ് മുന്‍ പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേകൂറ്റ്, എ പി മണികണ്ഠന്‍,കെ വി ബോബന്‍, പ്രദീപ് പിള്ളൈ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു