Archived Articles

ഖത്തര്‍ ടെക്കിന് അവാര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ മേഖലയില്‍ ഹെംപെല്‍ പെയിന്റ്‌സിന്റെ മികച്ച പെര്‍മോര്‍മന്‍സ് വിഭാഗത്തിലെ റണ്ണര്‍ അപ്പ് അവാര്‍ഡാണ് ഖത്തര്‍ ടെക് സ്വന്തമാക്കിയത്. ഹെംപെല്‍ പെയിന്റ്‌സ്  കഴിഞ്ഞ ദിവസം ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ സംഘടിപ്പിച്ച ട്രേഡ് പാര്‍ട്‌ണേര്‍സ് മീറ്റില്‍ വെച്ച് ഹെംപെല്‍ പെയിന്റ്‌സ്് മിഡില്‍ ഈസ്റ്റ് കോമേഴ്സ്യല്‍ ഡയറക്ടര്‍ ജേക്കബ് കുരുവിള, റീജ്യണല്‍ കൊമേര്‍സ്യല്‍ മാനേജര്‍ മിഡില്‍ ഈസ്റ്റ് വിക്രം സൂദ് എന്നിവരില്‍ നിന്നും ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കോല്‍ക്കുന്നേല്‍ ജോണും ഓപ്പറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസും അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റും അവാര്‍ഡും ഏറ്റു വാങ്ങി

ഹെംപെല്‍ പെയിന്റ്‌സ് ഖത്തര്‍ സെയില്‍സ് മാനേജര്‍ ഷിജു വര്‍ഗീസ് , സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍ ജിനു കുര്യാക്കോസ്, സെയില്‍സ് സൂപ്പര്‍വൈസര്‍ ജെറിഷ് ടി കുര്യാക്കോസ്, പി.ആര്‍. ഒ ബിനു തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.