Archived Articles

മമ്മൂക്കയുടെ ജന്മദിനവും ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനലിന്റെ പത്താംവാര്‍ഷികവും

അമാനുല്ല വടക്കാങ്ങര

ദോഹ. മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂക്കയുടെ ജന്മദിനവും ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനലിന്റെ പത്താംവാര്‍ഷികവും മമ്മൂക്ക ഫാന്‍സ് ഖത്തറും റയാഥാ ഹോസ്പിറ്റലും റേഡിയോ സുനോയും ചേര്‍ന്ന് ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടത്താന്‍ തീരുമാനിച്ച മെഡിക്കല്‍ ക്യാമ്പ് , ബ്ലഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ , പ്രവാസികളുടെ ആരോഗ്യപരമായ പ്രശ്ങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഡോക്ടര്‍മാരുമായി നേരിട്ടുള്ള സംവാദം, എന്നിവയുടെ ലോഞ്ചിങ് റയാഥാ ഹോസ്പിറ്റലില്‍ വച്ച് നടന്നു.

റയാഥാ ഹോസ്പിറ്റലില്‍ നിന്നും മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ കലാം, ഖത്തര്‍ മമ്മൂക്ക ഫാന്‍സ് അസോസിയേഷനില്‍ നിന്നും പ്രസിഡന്റ് റിഷാദ് , സെക്രട്ടറി രാഹുല്‍ , മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ ജോയിന്‍ സെക്രട്ടറി ആദില്‍ , സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി ദോഹ ബ്യൂട്ടി സെന്റര് മാനേജിങ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്,റേഡിയോ സുനോ 91.7എഫ് എം ആര്‍ജെ വിനു ആര്‍ജെ ബോബി ഖത്തറിലെ പ്രമുഖ അവതാരകര്‍ മഞ്ജു,അരുണ്‍,അക്ബര്‍, എന്നിവര്‍ സംസാരിച്ചു.