Archived Articles

ഖുര്‍ആന്‍ പാരായണ കാമ്പയിനുമായി ദോഹ അല്‍മദ്റസതുല്‍ ഇസ്ലാമിയ്യ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖുര്‍ആന്‍ പാരായണ കാമ്പയിനുമായി ദോഹ അല്‍മദ്റസതുല്‍ ഇസ്ലാമിയ്യ. കോവിഡ് വിദ്യാഭ്യാസ കാലയളവില്‍ വിദ്യാര്‍ത്ഥികളെ ബാധിച്ച ഖുര്‍ആന്‍ പഠന ദൗര്‍ബല്യങ്ങളും പോരായ്മകളും പരിഹരിക്കുകയും സ്ഥാപനത്തിലെ ഓരോ വിദ്യാര്‍ത്ഥിയെയും മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പ്രാപ്തമാക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ വാസിഅ് വ്യക്തമാക്കി.

അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ കൂട്ടുത്തരവാദിത്തത്തോടെ നിര്‍വഹിക്കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് കാമ്പയിന്‍ മുന്നോട്ട് വെക്കുന്നത്. ഖുര്‍ആന്‍, ഹിഫ്ള്, അറബിക് ഡിപ്പാര്‍ട്ടുമെന്റുകളാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. ഈ മാസം ആരംഭിച്ച കാമ്പയിന്‍ ഒക്ടോബര്‍ അവസാന ആഴ്ചയോടെയാണ് സമാപിക്കുക.