Archived Articles

ഖത്തര്‍ കെഎംസിസി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ കെഎംസിസി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. മാമൂറയിലെ ലുക്മാന്‍ റെസിഡെന്‍സിയില്‍ വെച്ച് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ മന്‍സൂര്‍ റഹ്‌മാന്‍ (പ്രസിഡന്റ്), ഷക്കീര്‍ (ജ.സെക്രട്ടറി ),നസീമുദീന്‍ എന്‍ (ട്രഷറര്‍) , അബ്ദുല്‍ റഹ്‌മാന്‍. ഷുഹൈര്‍. എ , ഫൈസല്‍. എം.വി , സഫീര്‍. കെ (വൈസ് പ്രസിഡണ്ടുമാര്‍) , ഇസ്ഹാഖ്. എന്‍. ഇ , ഫൈസിന്‍ തങ്കയം, മഹ്റൂഫ് എം. വി, മുഹമ്മദ്. യു. പി ( ജോ.സെക്രട്ടറിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. നിസാം. എം. എ , സമീര്‍. പി. പി എന്നിവര്‍ മീഡിയ വിംഗിനും സുബൈര്‍ അക്കാളത്ത്,
ഇസ്മായില്‍ എന്‍ എന്നിവര്‍ സ്‌പോര്‍ട്‌സ് വിംഗിനും നേതൃത്വം നല്‍കും.

മുസ്തഫ തെക്കെകാട് റിട്ടേര്‍ണിംഗ് ഓഫിസറായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ഷബീറിന്റെ അധ്യക്ഷത വഹിച്ചു. എം.ടി. പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു,
ജില്ലാ ട്രെഷറര്‍ എം.എ നാസര്‍ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.സീനിയര്‍ നേതാക്കളായ എന്‍.എ ബഷീര്‍ കെ. പി അഹ്‌മദ്, ജില്ലാ ജോ.സെക്രട്ടറി സമീര്‍ ഉടുമ്പുന്തല, മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍. എന്‍, ജ. സെക്രട്ടറി അന്‍വര്‍ എപി,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റമീസിന്റെ ഖിറാഅത്തോടെയാണ് പരിപാടി തുടങ്ങിയത്. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ റഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ ഷക്കീര്‍ നന്ദിയും പറഞ്ഞു.