Archived Articles

അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ജേഴ്‌സി പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ജേഴ്‌സി പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 ല്‍ നടന്ന ചടങ്ങില്‍ അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ഒഫീഷ്യല്‍സും റേഡിയോ മലയാളം 98.6 ടീമും പങ്കെടുത്തു.

ലോകകപ്പ് 60 ദിന പരിപാടിയുടെ ഭാഗമായാണ് എഎഫ് ക്യു ജേഴ്‌സി പ്രകാശനം സംഘടിപ്പിച്ചത്. ലോകകപ്പ് 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷ പരിപാടിയുടെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ്, ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍, നിരവധി സ്‌പോര്‍ട്‌സ് പ്രോഗ്രാമുകള്‍, നൂറു കണക്കിന് വാഹനങ്ങള്‍ പങ്കെടുത്തുള്ള ഫാന്‍സ് ഓണ്‍ ഡ്യൂണ്‍സ് തുടങ്ങി നിരവധി പരിപാടികള്‍ എ എഫ് ക്യു ഖത്തര്‍ സംഘടിപ്പിച്ചിരുന്നു.

താമസിയാതെ അര്‍ജന്റീന ഫാന്‍സ് ഖത്തറിന്റെ മുഴുവന്‍ മെമ്പര്‍മാരെയും ഉള്‍പ്പെടുത്തി ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് എ എഫ് ക്യു ഒഫീഷ്യല്‍സ് അറിയിച്ചു.