Breaking News

പുറായില്‍ സുബൈര്‍ മൗലവി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഏബിള്‍ ഇലക്ടിക്കല്‍ മാനേജിംഗ് ഡയറക്ടര്‍ ചെറുവാടി പുറായില്‍ സുബൈര്‍ മൗലവി (54 വയസ്സ് ) ഇന്ന് അസറിന് ശേഷം ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഡോ.യൂസുഫുല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്ക് റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്.

സലീനയാണ് ഭാര്യ. സഹല്‍, സയീദ് , നിഷ്‌വ, റുഷ്ദ എന്നിവര്‍ മക്കളാണ് .

അല്‍ ഏബില്‍ ഗ്രൂപ് ചെയര്‍മാന്‍ സിദ്ധിഖ് പുറായില്‍ , യാക്കൂബ് പുറയില്‍,യൂസുഫ് പുറായില്‍ എന്നിവര്‍ സഹോദരന്മാരാണ് .

 

Related Articles

Back to top button
error: Content is protected !!