Breaking News

ശൈഖ് ജൗആന്‍, ശൈഖ ഹിന്ദ്, ജാസിം റാഷിദ് അല്‍ ബ്യൂനൈന്‍ എന്നിവരെ ഐഒസി കമ്മീഷനുകളിലേക്ക് നിയമിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി, ഖത്തര്‍ ഒളിമ്പിക് കമ്മറ്റി സെക്രട്ടറി ജനറല്‍ ജാസിം റാഷിദ് അല്‍ ബ്യൂനൈന്‍ എന്നിവരെ ഇന്റര്‍നാഷല്‍ ഒളിമ്പിക് കമ്മറ്റി (ഐഒസി) കമ്മീഷനുകളിലെ പ്രധാന റോളുകളിലേക്ക് നിയമിച്ചതായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.

ഐഒസിയുടെ ഒളിമ്പിസം 365 കമ്മീഷന്‍, ഒളിമ്പിക് എജ്യുക്കേഷന്‍ കമ്മീഷന്‍, ഒളിമ്പിക് പ്രോഗ്രാം കമ്മീഷന്‍ എന്നിവയിലേക്കാണ് യഥാക്രമം ശൈഖ് ജൗആന്‍, ശൈഖ ഹിന്ദ്, ജാസിം റാഷിദ് അല്‍ ബ്യൂനൈന്‍ എന്നിവരെ നിയമിച്ചത്.