Archived Articles

ജഴ്‌സി പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് ജെയിംസ് യൂത്ത് അസോസിയേഷന്‍ ദോഹയിലെ എക്യുമെനിക്കല്‍ സഭകളെ ഒരുമിപ്പിച്ചു ഈ വരുന്ന വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ സെന്റ് ജെയിംസ് പള്ളിയുടെ അങ്കണത്തില്‍ വച്ച് സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍ ചര്‍ച്ച് വടംവലി മത്സരത്തിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. ഖത്തര്‍ ടെക് സ്‌പോണ്‍സര്‍ ചെയ്ത ജഴ്‌സി മല്‍സരത്തിന്റെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത ബിബിഎംഎസ് എം.ഡി ജോര്‍ജ് തോമസ്, ബിനോജ് ബാബു, ഐ.ടി. സോല്യൂഷന്‍സ് ഉടമ ജോബി പൗലോസ് എന്നിവര്‍ക്ക് നല്‍കി പള്ളി വികാരി ഫാ. മത്ഥിയാസ് കാവുങ്ങല്‍ നിര്‍വഹിച്ചു.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ ,വനിതകളുടെ വടംവലി ടീമിനുള്ള സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത എ ടു സെഡ് ഇന്റര്‍നാഷണല്‍ കമ്പനി ഉടമ കുര്യാക്കോസ് സക്കറിയ, സിജു വര്‍ഗീസ് ആന്റ് ഫാമിലി, പോള്‍ വര്ഗീസ് വാരിക്കോലി ആന്റ് ഫാമിലി

പള്ളി സെക്രട്ടറി ഷാംജി വര്‍ഗീസ് ,യൂത്ത് അസോസിയേഷന്‍ സെക്രട്ടറി അജില്‍ കെ. വര്‍ഗീസ് എന്നിവര്‍ സമീപം സംബന്ധിച്ചു.