Breaking News

ഫിഫ 2022 ലോകകപ്പ് ടീമുകള്‍ ഇന്നു മുതല്‍ എത്തിതുടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ: കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ മത്സരിക്കുന്ന ടീമുകള്‍ ഇന്ന് (നവംബര്‍ 10, വ്യാഴം) മുതല്‍ ദോഹയില്‍ എത്തിതുടങ്ങും.
ടീമുകളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഓരോ ടീമുകളുടേയും ക്യാമ്പും പരിശീലന കേന്ദ്രങ്ങളുമൊക്കെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു
ജപ്പാനാണ് ആദ്യം ഖത്തറിലെത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതിയ നോട്ടിഫിക്കേഷനനുസരിച്ച്
അമേരിക്കയാണ് ആദ്യം ദോഹയില്‍ എത്തുന്ന ടീം . പേള്‍ ഖത്തറിലെ മാര്‍സ മലാസ് കേമ്പിന്‍സ്‌കി ഹോട്ടലിലാണ് അമേരിക്കന്‍ ടീം അംഗങ്ങള്‍ താമസിക്കുക. ജപ്പാന്‍ ടീം നവംബര്‍ 18 നേ എത്തുകയുളളൂ.

നവംബര്‍ 13: മൊറോക്കോ, നവംബര്‍ 14: ടുണീഷ്യ, ഇറാന്‍, സൗത്ത് കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, നവംബര്‍ 15: ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, ഇക്ക്വഡോര്‍, നവംബര്‍ 16: സെനഗല്‍, വെയില്‍സ്, ഫ്രാന്‍സ്, അര്ജന്റീന, നവംബര്‍ 17: സൗദി അറേബ്യ, ജര്‍മ്മനി, കാനഡ, പോളണ്ട്, മെക്‌സിക്കോ, നവംബര്‍ 18: ബെല്‍ജിയം, സ്‌പെയിന്‍ , ജപ്പാന്‍ , ക്രോയേഷ്യ, ഘാന, കോസ്റ്ററിക, നവംബര്‍ 19: കാമറൂണ്‍, പോര്‍ച്ചുഗല്‍, സെര്‍ബിയ, യുറുഗ്വാ, ബ്രസീല്‍ എന്നിങ്ങനെയാണ് ടീമുകള്‍ എത്തുക.
ഓസ്ട്രലിയന്‍ ടീം എത്തുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

 

Related Articles

Back to top button
error: Content is protected !!