Archived Articles

ഫിഫ ഖത്തര്‍ വേള്‍ഡ് കപ്പിലെ വാണിമേല്‍ പങ്കാളിത്തം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ വിവിധ വിഭാഗങ്ങളിലായി മുപ്പത്തി അഞ്ചോളം വാണിമേല്‍ക്കാരായ വളണ്ടിയര്‍മാര്‍, മറ്റ് സപ്പോര്‍ട്ടിഗ് വിഭാഗങ്ങളിലായി നിരവധി ഫിഫ അക്രഡിറ്റഡ് സ്റ്റാഫ്, കളി കാണാനായ് പ്രായഭേദമന്യേ വാണിമേല്‍ക്കാരായ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ദോഹയില്‍, അങ്ങിനെ ഖത്തറില്‍ ഫിഫ ലോക കപ്പ് 2022 നടക്കുമ്പോള്‍ വാണിമേല്‍ക്കാരുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ഒരു പക്ഷേ കേരളത്തിലെ മറ്റൊരു പഞ്ചായത്തിനും അവകാശപ്പെടാനാവാത്ത സാന്നിധ്യമാണ് വാണിമേല്‍കാര്‍ സ്വന്തമാക്കിയത്.

ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം ഖത്തര്‍ വേള്‍ഡ് കപ്പിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി ശ്രദ്ധേയമായ പരിപാടികളാണ് ദോഹയില്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം വാണിമേല്‍ക്കാരായ മുപ്പതിലധികം വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി ദോഹ കോര്‍ണീഷില്‍ ഒരു വളണ്ടിയേസ് മീറ്റും, ഫോട്ടോ, വീഡിയോ ഷൂട്ടും ബോട്ട് യാത്രയും സംഘടിപ്പിച്ചു.