Breaking News

ഖത്തര്‍ ലോകകപ്പ് , ഉദ്ഘാടന മല്‍സരത്തില്‍ ഇക്വഡാറിന് മുന്നേറ്റം

റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഇക്വഡാറിന് മുന്നേറ്റം . തുടക്കം മുതല്‍ തന്നെ കളം നിറഞ്ഞ് കളിച്ച ഇക്വഡാറിന്റെ പടക്കുതിരകള്‍ ഖത്തറിനെ പ്രതിരോധത്തിലാക്കി. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ഖത്തറിന്റെ വല കുലുങ്ങിയെങ്കിലും അപ്പീലില്‍ ഓഫ് സൈഡ് പ്രഖ്യാപിച്ചതിനാല്‍ രക്ഷപ്പെട്ടു.

എന്നാല്‍ താമസിയാതെ തന്നെ പെനാല്‍ട്ടി കിക്കിലൂടെ വെലന്‍സിയ ഖത്തറിന്റെ ഗോള്‍വലയം കുലുക്കി. ഖത്തര്‍ ഗോള്‍കീപ്പര്‍ക്ക് മഞ്ഞ കാര്‍ഡും ലഭിച്ചു.
അധികം താമസിയാതെ ഇക്വഡാറിന്റെ വലന്‍സിയ വീണ്ടും ഖത്തറിന്റെ ഗോള്‍ വലയം കുലുക്കിയതോടെ ആതിഥേയരായ ഖത്തര്‍ അക്ഷരാര്‍ഥത്തില്‍ പകച്ചുപോയ പോലെയായി.
ആദ്യ പകുതി അവസാനിക്കുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡാര്‍ മുന്നിട്ടുനില്‍ക്കുകയാണ് .
രണ്ടാം പകുതിയില്‍ ഖത്തര്‍തിരിച്ചടിക്കുമോയെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.