Breaking News

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി, ഖത്തറിന്റേയും ഇക്വാഡാറിന്റേയും ആരാധകര്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലേക്ക് ഒഴുകിതുടങ്ങി

അമാനുല്ല വടക്കാങ്ങര
ദോഹ. കാത്തിരിപ്പുകള്‍ അവസാനിക്കുന്നു. ഫിഫ 2022 ലോകകപ്പിന് വിസിലുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി, ഖത്തറിന്റേയും ഇക്വാഡാറിന്റേയും ആരാധകര്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലേക്ക് ഒഴുകി തുടങ്ങിയതായാണ് റിപ്പോര്‍ട്ട് .


ഖത്തറിന്റ പതാകയും വഹിച്ച് പരമ്പരാഗത വേഷത്തില്‍ ആര്‍ത്തുവിളിക്കുന്ന ഖത്തരീ കൂട്ടങ്ങളും ഇക്വാഡാറിന്റെ ജഴ്‌സിയണിഞ്ഞ ആരാധകരും അല്‍ ബെയ്ത്ത സ്റ്റേഡിയത്തില്‍ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരിക്കുന്നു.


ഖത്തര്‍ സമയം 7 മണിക്കാണ് കിക്കോഫ്.