Breaking News

ഫിഫ 2022 ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരവും അല്‍ കാസ് ടിവി സൗജന്യമായി സംപ്രേക്ഷണം ചെയ്യും

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരവും ഫ്രീ ടു എയര്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് ഖത്തരി ചാനലായ അല്‍ കാസ് ടിവി അറിയിച്ചു.

https://www.alkass.net/alkass/live.aspx?ch=one

അല്‍ കാസ് ടിവി അവതാരകന്‍ ഖാലിദ് അല്‍ ജാസിം മജ്ലിസ് പ്രോഗ്രാമിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ”ഈ ദിവസം അസാധാരണമായിരിക്കുമെന്നും ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരവും ഫിഫ 2022 ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും അല്‍ കാസ് ഒന്നില്‍ സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.