Breaking News

ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ച് ടുണീഷ്യ

അമാനുല്ല വടക്കാങ്ങര

ദോഹ: ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ച് ടുണീഷ്യ. യൂറോ കപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ കൂടിയായ ക്രിസ്റ്റ്യന്‍ എറിക്സന്റെ നേതൃത്വത്തിലുള്ള ഡാനിഷ് സംഘത്തെ ടുണീഷ്യ പ്രതിരോധപ്പൂട്ടിട്ടപ്പോള്‍ എഡ്യൂക്കേഷണ്‍ സിറ്റി സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ ആവേശം.
ഡെന്‍മാര്‍ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്മൈക്കലും ടുണീഷ്യ ഗോള്‍ കീപ്പര്‍ അയ്മന്‍ ഡാഹ്മെനും മിന്നും പ്രകടനവുമായി കളം നിറഞ്ഞതോടെയാണ് ഗോളില്ലാ പോരായി മത്സരം മാറിയത്.