Archived Articles

വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. ഖത്തറിലെ മലയാളി പ്രമുഖര്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. സാബു കെ.സി, കള്‍ചറല്‍ ഫോറം മുന്‍ പ്രസിഡമ്ട് ഡോ. താജ് ആലുവ, കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് പ്രസിഡണ്ട് ഷരീഫ്് ചിറക്കല്‍, സംസ്‌കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി , ഗ്രന്ഥകാരി ഡോ. ഹന്ന മൊയ്തീന്‍, അക്ബര്‍ മിയമല്‍ഹാര്‍, സുബി അക്ബര്‍, ഹാദി അയ്ദിന്‍, ഐസല്‍ മറിയം എന്നിവര്‍ക്കാണ് പുസ്തകം സമ്മാനിച്ചത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്ന കഥകളും ചരിത്രവുമൊക്കെയുള്ള ഈ പുസ്തകം ഓരോ കുടുംബത്തിനും വഴിവിളക്കാകും.

മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്.
പുസ്തകം ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.