ഖത്തറിനെതിരായ ആക്രമണം അത്ഭുതപ്പെടുത്തിയെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ പ്രസിഡന്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ യോഗ്യതക്ക് നേരെയുള്ള ആക്രമണം തന്നെ അമ്പരപ്പിച്ചെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രെറ്റ് പറഞ്ഞു.ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് അഞ്ച് മാസം മുമ്പ് ലോകകപ്പ് സംഘടിപ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച ഒരു രാജ്യത്തിന് നേരെയുള്ള ഈ ആക്രമണം എന്നെ അത്ഭുതപ്പെടുത്തുന്നു. ഖത്തറിന്റെ സംഘാടന കഴിവിനെ ചോദ്യം ചെയ്യുന്നവര്‍ ഇപ്പോഴും ഉണ്ടെന്നതാണ് ആശ്ചര്യം അദ്ദേഹം പറഞ്ഞു.
ആര്‍യടി.എലിന് നല്‍കിയ അഭിമുഖത്തിലാണ് ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ നടത്താനുള്ള തീരുമാനത്തെ ലെ ഗ്രെറ്റ് ന്യായീകരിച്ചത്.
‘ഖത്തറിനെതിരെ അമിതമായ പ്രചാരണം നടന്നിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു അദ്ദേഹം പറഞ്ഞു.
