Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മലപ്പുറത്തുകാരന്‍ ജാമിര്‍ വലിയമണ്ണിലിനും കോഴിക്കോട്കാരന്‍ സഫീര്‍ റഹ്മാനും ഫിഫയുടെ ബെസ്റ്റ് ഫാന്‍ ലീഡര്‍ അവാര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ. മലപ്പുറത്തുകാരന്‍ ജാമിര്‍ വലിയമണ്ണിലിനും കോഴിക്കോട്കാരന്‍ സഫീര്‍ റഹ്മാനും ഫിഫയുടെ ബെസ്റ്റ് ഫാന്‍ ലീഡര്‍ അവാര്‍ഡ് . കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കമ്മ്യൂണിക്കേഷന്‍ ആന്റ് മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിമ അല്‍ നു ഐമിയില്‍ നിന്നും ഇന്റര്‍നാഷണല്‍ വിഭാഗത്തിലെ മികച്ച ഫാന്‍ ലീഡര്‍ അവാര്‍ഡ് ജാമിര്‍ വലിയ മണ്ണിലും പ്രാദേശിക തലത്തിലെ ഫാന്‍ ലീഡര്‍ അവാര്‍ഡ് സഫീര്‍ റ ഹ് മാനും ഏറ്റുവാങ്ങി. മലയാളി സമൂഹത്തിനാകമാനം അഭിമാനകരമായ നേട്ടമാണിത്.

മലപ്പുറത്തുനിന്നുളള ഏതൊരു ചെറുപ്പക്കാരനേയും പോലെ കളിയാവേശം ജാമിറിന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് .സെവന്‍സായാലും ലെവന്‍സായാലും ഗാലറിയെ ഇളക്കി മറിക്കുന്ന കളിയാവേശം എന്നും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ഫുട്ബോള്‍ വേദികളില്‍ ആരാധകരുടെയിടയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

2019 ല്‍ യു. എ. ഇ. യില്‍ നടന്ന ഏഷ്യന്‍ കപ്പിന്റെ പ്രമോഷന്റെ ഭാഗമായി പ്ളേ മേക്കേര്‍സില്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫാന്‍ കാമ്പയിനില്‍ ഭാഗമായത്. അറുനൂറിലധികം പ്ളേ മേക്കേര്‍സാണ് അന്നുണ്ടായിരുന്നത്. പ്ളേ മേക്കേര്‍സില്‍ നടന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെ രംഗത്ത് കൂടുതല്‍ സജീവമായി. ആ വര്‍ഷം തന്നെ ഫിഫ ഫാന്‍ മൂവ്മെന്റില്‍ സെലക് ഷന്‍ ലഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍സ് വീഡിയോയും മറ്റും ആരാധകരിലേക്കെത്തിക്കുകയും കളിയുടെ വികാരം മാധ്യമങ്ങളില്‍ സജീവമായി നിലനിര്‍ത്തുകയുമാണ് ഫാന്‍ മൂവ്മെന്റിന്റെ പ്രധാന ജോലി. ഫിഫയുടെ വിവിധ പ്ളാറ്റ് ഫോമുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏതാണ് കൂടുതല്‍ കാര്യക്ഷമമെന്ന് കണ്ടെത്തുകയും ചെയ്താണ് ഫാന്‍ മൂവ്മെന്റ് പ്രവര്‍ത്തിക്കുന്നത്.

യു. എ. ഇ. പ്രോ ലീഗ്, 2019 ലെ ഫിഫ ക്ളബ്ബ് കപ്പ്, ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് തുടങ്ങിയ വിവിധ പരിപാടികളില്‍ പങ്കെടുത്ത ജാമിര്‍ പല ഫുട്ബോള്‍ ഇതിഹാസങ്ങളേയും നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ്.

കഴിഞ്ഞ 7 വര്‍ഷമായി യു. എ. ഇ.യില്‍ എക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ജാമിര്‍. നിംശയാണ് ഭാര്യ.
ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥനായ സഫീര്‍ റഹ് മാന്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയാണ് . ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗമായ അദ്ദേഹം ഖത്തര്‍ പ്രവാസികളുടെ അഭിമാനമാണ് .

Related Articles

Back to top button