Archived Articles

റിഹ് ല മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു

സുബൈര്‍ പന്തീരങ്കാവ്

ദോഹറിഹ് ല’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു.ഫിഫ ലോകകപ്പിന് കേരള കമ്മ്യൂണിറ്റിയുടെ ആദ്യ അറബി ഗാനാഞ്ജലിയാണ് രി ഹ് ല
സംവിധാനം ഗഫൂര്‍ കാലിക്കറ്റ്, വരികള്‍ മൊയ്തു മാസ്റ്റര്‍ വാണിമേല്‍ , സംഗീതം- ഷാജു, ഗായകന്‍- മുഹമ്മദ് അലി ഇബ്‌നു മൂസ നിര്‍മ്മാണം പി.കെ.മുസ്തഫ ഹാജി വണ്ടൂര്‍ എന്നിവരാണ് രി ഹ് ല യുടെ പിന്നണി പ്രവര്‍ത്തകര്‍.

ഐസിസി പ്രസിഡന്റ് പി എന്‍ ബാബു രാജന്‍, ഐസിബിഎഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, കെഎംസിസി പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, എം ടി. നിലമ്പൂര്‍, ആര്‍ട്ട് ഡയറക്ടര്‍ വാസു വാണിമേല്‍, ആഷിക് മാഹി തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.

അറബിയിലെ ഈ ഗാനം ഉള്‍പ്പെടെ ലോകകപ്പിന്റെ മഹത്തായ വിജയത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സംഭാവനകള്‍ കാണുന്നതില്‍ അഭിമാനിക്കുന്നു വെന്ന് ഐ സി സി. പ്രസിഡണ്ട് ബാബുരാജന്‍ പറഞ്ഞു.