Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ.മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . വീയപുരം സെന്റ് മേരീസ് ഓര്‍തോഡൊക്‌സ് സഭ അംഗവും ഖത്തറിലെ മുന്‍ വ്യാപാരിയുമായിരുന്ന ചെറിയാന്‍ മാത്യൂ ( മോനച്ചായന്‍) ആണ് മരിച്ചത്. ദീര്‍ഘകാലം ഇറാനി സൂഖില്‍ പാത്ര വ്യാപാരിയായിരുന്നു.

റാന്നി നെല്ലിക്കമണ്‍ മേപ്രത്ത് കുടുബാഗം നാന്‍സിയാണ് ഭാര്യ. റെനി ( ദോഹ) ,രെങ്കി ( മുമ്പൈ), രേഷ്മ ( ബിരുദ വിദ്യാര്‍ഥിനി ) എന്നിവരാണ് മക്കള്‍. നീനു, ലിനു മരുമക്കളാണ് .

മോനാച്ചന്റെ അന്ത്യ ശ്രിശൂഷാകര്‍മ്മം ഡിസംബര്‍ 1 – വ്യാഴാഴ്ച 2 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് വീയപുരം സെന്റ് മേരീസ് ഓര്‍തോഡൊക്‌സ് ചര്‍ച്ചില്‍ അടക്കം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!