Archived Articles

വേണു രാജമാണി ഐ.എഫ്.എസുമായി കെ.ബി.എഫിന്റെ ഇന്ററാക്ടീവ് സെഷന്‍ ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. നെതര്‍ലാന്‍ഡ്‌സിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറും നിലവില്‍ എക്‌സ്‌റ്റേര്‍ണല്‍ കോപറേഷന്‍സ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി സേവനമനുഷ്ടിക്കുന്ന വേണു രാജമാണി ഐ.എഫ്.എസുമായി കെ.ബി.എഫിന്റെ ഇന്ററാക്ടീവ് സെഷന്‍ ശ്രദ്ധേയമായി . ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജനും ചടങ്ങില്‍ സംബന്ധിച്ചു.

കെ.ബി.എഫിന്റെ മെമന്റോ പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ സമ്മാനിച്ചു. കെ.ബി.എഫ്. ജനറല്‍ സെക്രട്ടറി നിഷാദ് സ്വാഗതവും ജോ.സെക്രട്ടറി നിഷാം ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.