Breaking News

ഫിഫ 2022 സെക്യൂരിറ്റി പോലീസിന്റെ അനൗണ്‍സ്‌മെന്റ് മലയാളത്തിലും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 സെക്യൂരിറ്റി പോലീസിന്റെ അനൗണ്‍സ്‌മെന്റ് മലയാളത്തിലും. ഇന്നലെ ഖലീഫ സ്റ്റേഡിയം പരിസരത്തുനിന്നും മലയാളത്തിലുള്ള അനൗണ്‍സ്‌മെന്റ് കേട്ട വായനക്കാരുടെ ഇക്കാര്യം പങ്കുവെച്ചത്.

പോലീസ് വാഹനത്തിലെ അനൗണ്‍സ്‌മെന്‍് അറബിക്, ഇംഗ്ലീഷ്, ഉറുദു അടക്കം ഏഴ് ഭാഷകളിലാണ്. അതില്‍ അറാമത്തെത് മലയാളമാണ്. മലയാളിക്കും മലയാളത്തിനും അംഗീകാരമാണിത്. അല്‍ ബെയ്ത്ത് സ്റ്റേഡിയ കവാടത്തില്‍ മലയാളത്തില്‍ നന്ദി എന്ന് രേഖപ്പെടുത്തിയതും ഇതിനകം വാര്‍ത്തയായതാണ് .

ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നില്ലെങ്കിലും ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കാരില്‍ തന്നെ കൂടുതല്‍ സന്ദര്‍ശകര്‍ കേരളത്തില്‍ നിന്നാകും.

Related Articles

Back to top button
error: Content is protected !!