Breaking News

ചാമ്പ്യന്മാരെ തോല്‍പ്പിച്ചെങ്കിലും ലോകകപ്പില്‍ നിന്നും പുറത്തായി ടുനീഷ്യ

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ചരിത്ര വിജയം നേടിയെങ്കിലും ലോകകപ്പില്‍ നിന്നും പുറത്തായി ടുനീഷ്യ .
എഡ്യൂക്കേഷണ്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് മനോഹരമായ കളി കാഴ്ചവെച്ചാണ് ടുണീഷ്യ ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ നിന്നും പുറത്തുപോയത്. കളിയുടെ അന്‍പത്തിയെട്ടാം മിനിറ്റില്‍ വഹബി കസിരിയാണ് ഫ്രാന്‍സിന്റെ വല കുലുക്കിയത്.