Breaking News

മെക്‌സിക്കോയോട് തോറ്റ് സൗദി പുറത്ത്

 

 

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയെ തകര്‍ത്ത് അരങ്ങേറ്റം കുറിച്ച സൗദി അറേബ്യ ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയോട് തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തായി.

ഇന്നലെ നടന്ന മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ സൗദി പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയില്‍ മെക്‌സിക്കോയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാനായില്ല. നാല്‍പത്തിയേഴാം മിനിറ്റില്‍ ഹെന്‍ട്രി മാര്‍ട്ടിനും അമ്പത്തി രണ്ടാം മിനിറ്റില്‍ ലൂയിസ് ഷാവേസും സൗദിയുടെ വല കുലുക്കി. തിരിച്ചടിക്കാനുളള സൗദിയുടെ ശ്രമങ്ങളെ മെക്‌സിക്കോ പ്രതിരോധിച്ചതോടെ കളിയാവേശം കൂടി. ഇഞ്ചുറി ടൈമില്‍ സലീം അല്‍ ദോസരി സൗദിക്ക് വേണ്ടി ഒരു ഗോള്‍ നേടി.