Breaking News

പറങ്കിപ്പടയെ തകര്‍ത്ത് അറേബ്യന്‍ വീരഗാഥ

അമാനുല്ല വടക്കാങ്ങര

ദോഹ. പറങ്കിപ്പടയെ തകര്‍ത്ത് അറേബ്യന്‍ വീരഗാഥ. ഇന്ന് വൈകുന്നേരം 6 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് അറേബ്യന്‍ വീരഗാഥ രചിച്ച് മൊറോക്കോ ആദ്യമായി ലോകകപ്പ് സെമിയില്‍ പ്രവേശിച്ചത്.

കളിയുടെ നാല്‍പത്തിരണ്ടാമത് മിനിറ്റില്‍ അല്‍ നസീരി നേടിയ ഗോളിന്റെ പിമ്പലത്തിലാണ് മൊറോക്കോ ജയിച്ചത്.

അറബ് ആവേശവും പറങ്കി വീര്യവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ സ്‌റ്റേഡിയത്തിലെ നിറഞ്ഞ കാണികള്‍ കയ്യടികളോടെയാണ് മൊറോക്കോയുടെ വിജയം ഏറ്റെടുത്തത്. മധ്യ പൗരസ്ത്യ ദേശത്ത് നടക്കുന്ന ആദ്യ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ ഏക അറബി പ്രാതിനിധ്യമായിരുന്ന മൊറോക്കോ ഫിഫ 2022 സെമി ഫൈനലിലെ അറബി അഭിമാനമായി മാറുകയാണ് .

കളിയുടെ തൊണ്ണൂറ്റി രണ്ടാം മിനിറ്റില്‍ മൊറോക്കോയുടെ ചെദീരി റെഡ് കാര്‍ഡ് ലഭിച്ച് പുറത്തുപോയപ്പോള്‍ വെറും പത്തുകളിക്കാരെ വെച്ചാണ് പോര്‍ച്ചുഗലിന്റെ കടന്നാക്രമണങ്ങളെ മൊറോക്കോ പ്രതിരോധിച്ചത്.
അറേബ്യന്‍ മണ്ണില്‍ ചരിത്രമെഴുതിയ മൊറോക്കോ ലോകകപ്പിലെ അതിശയമാവുകയാണ് .