Breaking News

ഖത്തറിലെ എയര്‍പോര്‍ട്ടുകളില്‍ ഇന്നലെ സര്‍വീസ് നടത്തിയത് 1135 വിമാനങ്ങള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ക്കായി ഖത്തറിലെ എയര്‍പോര്‍ട്ടുകളില്‍ ഇന്നലെ സര്‍വീസ് നടത്തിയത് 1135 വിമാനങ്ങള്‍ . ഹമദ് അന്താരാഷ്ട്ര വിമാനതാവളവും ദോഹ അന്താരാഷ്ട്ര വിമാനതാവളവും വളരെ കാര്യക്ഷമവും ക്രിയാത്മകവുമായ രീതിയിലാണ് സേവനങ്ങള്‍ ഏകോപിച്ചത്.

ഇന്നും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ യാത്രക്കാര്‍ 4 മണിക്കൂര്‍ മുമ്പ് തന്നെ എയര്‍പോര്‍ട്ടിലെത്തണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!