Archived Articles

ഖത്തര്‍ ലോകകപ്പിനെത്തിയ കൊടുവള്ളി കമ്മറ്റി അംഗങ്ങളുടെ മാതാപിതാക്കളേയും വളണ്ടിയര്‍ സേവനം ചെയ്ത പ്രവര്‍ത്തകരേയും ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പിനെത്തിയ കൊടുവള്ളി കമ്മറ്റി അംഗങ്ങളുടെ മാതാപിതാക്കളേയും വളണ്ടിയര്‍ സേവനം ചെയ്ത പ്രവര്‍ത്തകരേയും ആദരിച്ചു. ചടങ്ങ് ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി കമ്മറ്റി പ്രസിഡന്റ് റഹീം കൊടുവള്ളിയുടെ അധ്യക്ഷതയില്‍ ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ വൈ: പ്രസിഡന്റ് ബെന്നി കൂടത്തായ് ഉത്ഘാടനം ചെയ്തു.കോണ്‍ഗ്രസ് താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി അബ്ദുറഹ്‌മാന്‍, സലാം മാസ്റ്റര്‍ നടമ്മല്‍പൊയില്‍,ഇന്‍കാസ് ജില്ലാ എക്‌സികുട്ടീവ് അംഗം ഷമീര്‍ എരഞ്ഞിക്കോത്ത്, ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ യൂത്ത് വിങ് എക്‌സികുട്ടീവ് അംഗം റഈസ് പുത്തൂര്‍, കൊടുവള്ളി കമ്മറ്റി മുന്‍ ട്രഷറര്‍ സജീഷ് കുണ്ടായി, ആക്റ്റിങ് പ്രസിഡന്റ് ഗഫൂര്‍ ഓമശ്ശേരി, പ്രസംഗിച്ചു. ട്രഷറര്‍ മോന്‍സി കൂടത്തായ് സ്വാഗതവും ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്ക് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!