Archived ArticlesBreaking News

ദോഹ ഫെസ്റ്റിവല്‍ സിറ്റി ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ ദേശീയ കണ്‍സര്‍വേഷന്‍ ആന്റ് എനര്‍ജി എഫിഷ്യന്‍സി പദ്ധതിയുടെ പങ്കാളിത്തത്തോടെ ദോഹ ഫെസ്റ്റിവല്‍ സിറ്റി ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു.

മാളിന്റെ സുസ്ഥിരതാ ശ്രമങ്ങള്‍ക്കും തര്‍ഷീദിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കീഴില്‍ ഏറ്റെടുത്ത പദ്ധതിയില്‍ 23 സ്റ്റേഷനുകള്‍ പൂര്‍ത്തിയായി, അവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്.

ഉദ്ഘാടന ചടങ്ങില്‍ കഹ്റാമയില്‍ നിന്നുള്ള കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ എന്‍ജിന്‍ റാഷിദ് അല്‍ റഹിമി, ഡിഎഫ്സി മാള്‍ ഉടമയും ഓപ്പറേറ്ററുമായ ബാസ്റക് അസിസ്റ്റന്റ് ജനറല്‍ മാനേജരായ ജിഹാദ് സര്‍കൗട്ട്, ദോഹ ഫെസ്റ്റിവല്‍ സിറ്റി ജനറല്‍ മാനേജര്‍ റോബര്‍ട്ട് ഹാള്‍ എന്നിവര്‍ പങ്കെടുത്തു.

മാളിലുടനീളം 46 സ്ഥലങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഇപ്പോള്‍ പൊതു ഉപയോഗത്തിന് ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!