Archived Articles

കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ് നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ.കള്‍ച്ചറല്‍ ഫോറം അല്‍ ഖോര്‍ ഏരിയ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.നാളെ (6/1/2023 വെള്ളി)അല്‍ ഖോര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റിന് സമീപം ഉച്ചക്ക് ഒന്നര മുതല്‍ നാലര വരെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 55280469 ,66173353 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.