Breaking News

ഇരുപത്തഞ്ചാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇറാഖിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: ഇരുപത്തഞ്ചാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇറാഖിലെത്തി . നാളെയാരംഭിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ജനുവരി 19-ന് സമാപിക്കും.
ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി ചെയര്‍മാനും ഇറാഖ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ അദ്നാന്‍ ദര്‍ജാല്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയെയും സംഘത്തെയും ബസറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വാഗതം ചെയ്തു.

ഗ്രൂപ്പ് ബി മത്സരങ്ങളുടെ ഭാഗമായി നാളെ (വള്ളിയാഴ്ച)വൈകിട്ട് 7.15ന് ഒളിമ്പിക് പോര്‍ട്ട് സ്റ്റേഡിയത്തില്‍ ഖത്തര്‍ ദേശീയ ടീം കുവൈത്ത് ദേശീയ ടീമിനെ നേരിടും.