Breaking News

ലുസൈല്‍ ബൊളിവാര്‍ഡ് മെയിന്‍ റോഡ് ഇന്ന് രാത്രി 10 മണി മുതല്‍ വാഹന ഗതാഗതത്തിനായി തുറക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ലോകകപ്പ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ലുസൈല്‍ ബൊളിവാര്‍ഡ് മെയിന്‍ റോഡ് ഇന്ന് രാത്രി 10 മണി മുതല്‍ വാഹന ഗതാഗതത്തിനായി തുറക്കുമെന്ന് ഖത്തര്‍ ദിയാര്‍ അറിയിച്ചു. ഖത്തര്‍ ദിയാറിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘2023 ജനുവരി 7 ശനിയാഴ്ച രാത്രി 10 മണി മുതല്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമുള്ള ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് കാറുകള്‍ക്ക് പ്രവേശനം അനുവദിക്കും, അറിയിപ്പില്‍ പറയുന്നു.

ലോകകപ്പ് ആഘോഷങ്ങളുടെ തിരക്കേറിയ 1.3 കിലോമീറ്റര്‍ അവന്യൂ ടൂര്‍ണമെന്റിനിടെ ലക്ഷക്കണക്കിന് ആരാധകരെയാണ് സ്വാഗതം
ചെയ്തത്. ആഘോഷങ്ങളും തിരക്കും പരിഗണിച്ച് കാല്‍നടക്കാര്‍ മാത്രമാക്കിയിരുന്ന ബോളിവാര്‍ഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ ധാരാളമാളുകള്‍ അങ്ങോട്ട് ഒഴുകും.