Archived Articles

വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് അല്‍ സുവൈദ് ഗ്രൂപ്പ്

 

ദോഹ. മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് അല്‍ സുവൈദ് ഗ്രൂപ്പ് .

ഗ്രൂപ്പിന്റെ പുതിയ കോര്‍പറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, ഡയറക്ടര്‍മാരായ റെഹാനത്ത് ഹംസ, ശൈഖ ഹംസ, സഹ് ല ഹംസ, ഫൈസല്‍ റസാഖ് , ബഷീര്‍ ആലുങ്ങല്‍, ,സലീം, ഐന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി .
കോവിഡ് കാലത്ത് അല്‍ സുവൈദ് ഗ്രൂപ്പില്‍ മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും വേണ്ടി നടത്തിയ മോട്ടിവേഷണല്‍ ക്‌ളാസുകളാണ് വിജയമന്ത്രങ്ങള്‍ പരമ്പരക്ക് കാരണമായത്.

ഏത് പ്രായത്തില്‍പെട്ടവര്‍ക്കും ഉപകാരപ്രദമായ കഥകളും പ്രചോദനാത്മക ചിന്തകളുമാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.