Breaking News

ഖത്തറില്‍ കന്നി സന്ദര്‍ശനത്തിനായി ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ ‘കോസ്റ്റ ടോസ്‌കാന’ ദോഹ തുറമുഖത്തെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. അറേബ്യന്‍ ഗള്‍ഫിലെ ആദ്യ പര്യടനത്തിന്റെ ഭാഗമായി കോസ്റ്റ ക്രൂയിസിന്റെ മുന്‍നിര കപ്പലായ ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ ‘കോസ്റ്റ ടോസ്‌കാന’ ദോഹ തുറമുഖത്തെത്തി. മേഖലയ്ക്ക് ചുറ്റും 3 മുതല്‍ 7 ദിവസത്തെ ക്രൂയിസ് യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന കപ്പലിന് ഏകദേശം 6,500 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കൂടാതെ സ്വന്തം വാട്ടര്‍ പാര്‍ക്ക്, 13 നീന്തല്‍ക്കുളങ്ങള്‍, ഹോട്ട് ടബ്ബുകള്‍, 13 റെസ്റ്റോറന്റുകള്‍, 19 വിനോദ ലോഞ്ചുകള്‍ എന്നിവയും ഈ പടുകൂറ്റന്‍ കപ്പലിലുണ്ട്.