Archived ArticlesBreaking News

ഏഴാമത് മഹാസീല്‍ ഫെസ്റ്റിവല്‍ നാളെയാരംഭിക്കും

അമാനുല്ല വടക്കാങ്ങര
ദോഹ. ഏഴാമത് മഹാസീല്‍ ഫെസ്റ്റിവല്‍ നാളെയാരംഭിക്കുമെന്ന് കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ കത്താറ അറിയിച്ചു.പ്രാദേശിക ഖത്തരി മാര്‍ക്കറ്റില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ജനുവരി 28 വരെ തുടരും.

മഹാസീല്‍ ഫെസ്റ്റിവല്‍ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 9 മുതല്‍ രാത്രി 9 വരെയായിരിക്കും.

വര്‍ഷങ്ങളായി, മഹാസീല്‍ ഒരു മികച്ച വിപണന പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു. അതില്‍ ഖത്തറി കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ഏറ്റവും മികച്ച വിളകളും പുതിയ ഖത്തരി കാര്‍ഷിക ഉല്‍പന്നങ്ങളും ദേശീയ ഫാമുകളില്‍ നിന്നുള്ള വിളവും ആടുകളുടെ മാംസം, കോഴി, പക്ഷികള്‍, നഴ്സറികള്‍, പൂക്കള്‍, അലങ്കാര സസ്യങ്ങള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ് വില്‍പനക്ക് വെക്കുന്നത്.