Breaking News

ഖത്തറിലെ പാണ്ട ഹൗസ് പാര്‍ക്ക് പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പാണ്ട ഹൗസ് പാര്‍ക്കിനെ നിരവധി ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രധാന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

ഖത്തര്‍ ടൂറിസവും ഖത്തര്‍ എയര്‍വേയ്സും ചേര്‍ന്ന് അല്‍ ഖോറില്‍ 120,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള പാണ്ട ഹൗസ് പാര്‍ക്ക് അവതരിപ്പിക്കുന്നതിന് ലോകവ്യാപകമായി ഒരു കാമ്പെയ്ന്‍ ആരംഭിക്കും. ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന സമ്മാനമായി നല്‍കിയ രണ്ട് ഭീമന്‍ പാണ്ടകളായ ‘തുറയ’, ‘സുഹൈല്‍’ എന്നിവയെ ലോക വ്യാപകമായി മാര്‍ക്കറ്റ് ചെയ്യാനാണ് പരിപാടി.

അടുത്തിടെ ഖത്തര്‍ ടിവിയോട് സംസാരിക്കവെ, പാര്‍ക്കില്‍ നിരവധി പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അലി അല്‍ ഖോരി പറഞ്ഞു.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔണ്‍ ആപ്പ് വഴിയുള്ള വിപുലമായ ബുക്കിംഗിലൂടെ പാണ്ട ഹൗസ് പാര്‍ക്ക് പ്രതിദിനം 1,700 സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെന്ന് അല്‍ ഖോരി പറഞ്ഞു.

അല്‍ ഖോറിലെ പാണ്ട ഹൗസ് പാര്‍ക്ക് ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. ജോഡിക്ക് പ്രകൃതിദത്തമായ ആവാസവ്യവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം നല്‍കുന്നതിന് എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്

Related Articles

Back to top button
error: Content is protected !!